മാതൃ-പിതൃ വേദി ഫൊറോന വാര്‍ഷികം
1531852
Tuesday, March 11, 2025 5:46 AM IST
തൃക്കൊടിത്താനം: മാതൃ-പിതൃ വേദി തൃക്കൊടിത്താനം ഫൊറോന വാര്‍ഷികവും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും തൃക്കൊടിത്താനം പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന പ്രസിഡന്റ് സിബി മുക്കാടന്‍ അധൃക്ഷത വഹിച്ചു.
ഫൊറോന ഡയറക്ടര്‍ ഫാ. ചെറിയാന് കക്കുഴി ആമുഖസന്ദേശം നല്കി. ഫാ. സാം കായലില്പ്പറമ്പില്, സിസ്റ്റര്‍ ലിന്‍സിയ സിഎംസി, ജോഷി കൊല്ലാപുരം, മിനി ഷാജി, സാലിമ്മ ജോസഫ്, മെര്ലിന് മാത്യു, സിസി സെബാസ്റ്റ്യന്‍, ജോസ് തോമസ്, റീന സാബു, സിബി ജേക്കബ്, സുജ ജോസഫ്, പി.പി. ജോസഫ്, മോളിക്കുട്ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
മികച്ച പ്രവർത്തനങ്ങൾക്കുള്ള ഒന്നാം സ്ഥാനം നാലുകോടിയും രണ്ടാംസ്ഥാനം തൃക്കൊടിത്താനവും മൂന്നാം സ്ഥാനം ഫാത്തിമാപുരവും നേടി.