അ​രു​വി​ത്തു​റ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പൗ​ത്ര​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ തു​ഷാ​ർ ഗാ​ന്ധി വ്യാ​ഴാ​ഴ്ച അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.

വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ​യും ഗാ​ന്ധി​ജി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ള​ജി​ലെ പി​ജി റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ലാ​ണ് തു​ഷാ​ർ ഗാ​ന്ധി അ​തി​ഥി​യാ​യി എ​ത്തു​ന്ന​ത്.

കാ​മ്പ​സി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഗാ​ന്ധി പ്ര​തി​മ​യി​ൽ അ​ദ്ദേ​ഹം പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. 10.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ലും മ​ഹാ​ത്മാ​ഗാ​ന്ധി​യും ഗാ​ന്ധി​യ​ൻ സ​ത്യാ​ഗ്ര​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം സം​സാ​രി​ക്കും.

കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.​ഫാ. സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ​ർ ജി​ലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.