ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം
1531843
Tuesday, March 11, 2025 5:32 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ 2024-25 വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലന പദ്ധതിക്കു തുടക്കമായി. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ആന്‍സി സിബി, പദ്ധതി ആസൂത്രണ കണ്‍വീനര്‍ വിശ്വംഭരന്, ഭിന്നശേഷി ഗ്രൂപ്പ് കണ്‍വീനര്‍ തോമസ് കൊറ്റേടം, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആര്. റഫ്ന എന്നിവര്‍ പ്രസംഗിച്ചു. എക്സാത് പരിശീലകരായ സുനില്‍കുമാര്‍, രാജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.