ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരേ കൂട്ടയോട്ടം
1531849
Tuesday, March 11, 2025 5:32 AM IST
കടുത്തുരുത്തി: കോളജ് ഓഫ് അപ്ലൈയ്ഡ് സയന്‍സിന്റെ(ഐഎച്ച്ആര്‍ഡി) നേതൃത്വത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങള്‍ക്കുമെതിരേ വിദ്യാര്ഥിക്കള്ക്കിടയിലും ജനങ്ങള്‍ക്കിടയിലും അവബോധം സൃഷ്ടിക്കാന്‍ സ്നേഹത്തോണ്‍ എന്ന പേരില്‍ കൂട്ടയോട്ടം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജംഗ്ഷനില്‍നിന്നാരംഭിച്ച കൂട്ടയോട്ടം മോന്‍സ് ജോസഫ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു.
മുന്‍കേന്ദ്രമന്ത്രി പി.സി. തോമസ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, കടുത്തുരുത്തി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ബെറ്റി മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, എക്സൈസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കോളജ് കാമ്പസില്‍ സ്നേഹമതില് തീര്‍ക്കുകയും സ്നേഹസംഗമം നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.
ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, പഞ്ചായത്തംഗം തോമസ് പനയ്ക്കന്‍, ബെറ്റി മാത്യു, അനൂപ് കുര്യന്, എസ്. രേവതി എന്നിവര്‍ നേതൃത്വം നല്കി.