കാപ്പ ചുമത്തി ജില്ലയിൽനിന്നു പുറത്താക്കി
1531861
Tuesday, March 11, 2025 5:46 AM IST
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നു പുറത്താക്കി. കാണക്കാരി വെമ്പള്ളി ചുമടുതാങ്ങിയിൽ വിഷ്ണു രാഘവനെയാണ് (30) ജില്ലയിൽനിന്നു കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറവിലങ്ങാട്, കടുത്തുരുത്തി സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ വിഷ്ണുവിന്റെ പേരിലുണ്ട്.