മാര്‍ തോമസ് തറയില്‍ അനുസ്മരണ ഉപന്യാസ മത്സരം സംഘടിപ്പിച്ചു
1532284
Wednesday, March 12, 2025 6:38 AM IST
കോട്ടയം: കോട്ടയം അതിരൂപതയുടെ തൃതീയ മെത്രാനായിരുന്ന ദിവംഗതനായ മാര്‍ തോമസ് തറയിലിന്റെ 50-ാംചരമവാര്ഷികത്തോടനുബന്ധിച്ച് ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ തോമസ് തറയില്‍ അനുസ്മരണ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി സിസ്റ്റര്‍ നിഷ, കെസിഡബ്ല്യുഎ സെക്രട്ടറി സില്‍ജി സജി, സിസ്റ്റര്‍ അഡ്വൈസര്‍ സിസ്റ്റര്‍ സൗമി എസ്ജെസി, അതിരൂപത ഭാരവാഹികളായ ബിനാ ബീജു, ബീന ലൂക്കോസ്, ലൈലമ്മ ജോമോന് എന്നിവര്‍ പ്രസംഗിച്ചു.