ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോന സംഗമം സംഘടിപ്പിച്ചു
1531779
Tuesday, March 11, 2025 12:05 AM IST
കിടങ്ങൂര്‍: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ കിടങ്ങൂര്‍ ഫൊറോനയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കിടങ്ങൂര്‍ ഫൊറോന സംഗമം ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
കെസിസി കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് ഷൈബി അലക്സ് കണ്ണാമ്പടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത വികാരി ജനറാളും കെസിസി ചാപ്ലെയിനുമായ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ലയിന്‍ ഫാ. ബെന്നി കന്നുവെട്ടിയേല്‍ ആമുഖസന്ദേശം നൽകി. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.
അതിരൂപത പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, കോട്ടയം ജില്ലാ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. അജി കോയിക്കല്‍, പാല നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍, കെസിസി കിടങ്ങൂര്‍ ഫൊറോന സെകട്ടറി ഷിജു ജോസ് മണ്ണൂക്കുന്നേല്‍, ചേര്‍പ്പുങ്കല്‍ യൂണിറ്റ് സെക്രട്ടറി ഷിമി മഞ്ഞാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാ ജനറല്‍ ഹോസ്പിറ്റല്‍ മുക്തി വിഭാഗം സൈക്കോളജിസ്റ്റ് ആശ മരിയ പോള്‍ വര്‍ത്തമാനകാല പ്രതിസന്ധികളില്‍ കുടുംബ ബന്ധങ്ങളും പരിശീലനവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. വിശിഷ്ട വ്യക്തികളെ ആദരിച്ചു. കിടങ്ങൂര്‍ ഫൊറോന തലത്തില്‍ വിശ്വാസപരിശീലനത്തില്‍ 10, 12 ക്ലാസുകളില്‍ ഒന്നും രണ്ടും സ്ഥാനം കിട്ടിയവര്‍ക്കും മികച്ച കര്‍ഷകനും കര്‍ഷകയ്ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.