നെല്‍കര്‍ഷക അവഗണന : കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ സായാഹ്ന സംഗമം 15ന്
1532305
Wednesday, March 12, 2025 6:58 AM IST
ചങ്ങനാശേരി: കുട്ടനാട്ടില്‍ കൊയ്തെടുത്ത നെല്ലിന്റെ ഈര്‍പ്പത്തിന്റെ പേരിലുള്ള അനാവശ്യമായ കിഴിവ് തര്‍ക്കം അവസാനിപ്പിക്കണമെന്നും പിആര്‍എസ് എഴുതി ഒരാഴ്ചയ്ക്കകം കര്‍ഷകനു പണം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ 15ന് 3.30 മുതല്‍ രാത്രി ഒമ്പതുവരെ രാമങ്കരിയില്‍ പ്രതിഷേധ സായാഹ്ന സംഗമം സംഘടിപ്പിക്കും. കുട്ടനാട് ക്രിസുമായി സഹകരിച്ചാണ് സമരപരിപാടി.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറെ വീട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസമ്മേളനം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ഓഫീസ് ചാര്‍ജ് സെക്രട്ടറി ജോസഫ് കളത്തില്‍,
ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കെ. കുരുവിള, ടോമിച്ചന് അയ്യരുകുളങ്ങര, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ചാക്കപ്പന് ആന്റണി, പി.സി. കുഞ്ഞപ്പന്, സിസി അമ്പാട്ട്, ലിസി ജോസ്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.