ദേശീയ ഗ്ലോക്കോമ വാരാചരണം: ജില്ലാതല ഉദ്ഘാടനവും നേത്ര പരിശോധനാ ക്യാമ്പും
1532058
Tuesday, March 11, 2025 11:56 PM IST
പൈക: ദേശീയ ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നിര്‍വഹിച്ചു. പൈക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു. പ്രദര്‍ശന ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന്, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോള്‍, എലിക്കുളം പഞ്ചായത്തംഗങ്ങളായ അഖില്‍ അപ്പുക്കുട്ടന്, സിനി ജോയി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ബിന്‍സി, സഞ്ചരിക്കുന്ന നേത്രവിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു ആന്റണി, മാസ് മീഡിയ ഓഫീസര്‍ സി.ജെ. ജയിംസ്, ജില്ലാ ഒപ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ മിനിമോള്‍ പി. ഉലഹന്നാന്, ആശുപത്രി വികസന സമിതി പ്രതിനിധി കെ.എം. ചാക്കോ കോക്കാട്ട്, പൈക സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെയ്സി എം. കട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.