ബൈക്ക് കത്തിച്ചതായി പരാതി
1531845
Tuesday, March 11, 2025 5:32 AM IST
നീണ്ടൂർ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചതായി പരാതി. നീണ്ടൂർ രാജീവ് ഗാന്ധി കോളനിയിൽ സോനു പ്രസാദിന്റെ പൾസർ ബൈക്കാണ് ഇന്നലെ വെളുപ്പിന് കത്തി നശിച്ചത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് സംഭവത്തിനു പിന്നിലെന്നു പറയുന്നു.
ബൈക്കിന്റെ പിൻചക്രവും പെട്രോൾ ടാങ്കും സീറ്റും ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്. തന്നെ ആക്രമിക്കാൻ വന്നവർ ബൈക്ക് കത്തിക്കുകയായിരുന്നെന്നാണ് സോനു പറയുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സോനുവെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു.