തിരുനക്കര ക്ഷേത്രോത്സവം 15നു കൊടിയേറും
1531860
Tuesday, March 11, 2025 5:46 AM IST
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം 15നു കൊടിയേറി 24ന് ആറോട്ടുകൂടി സമാപിക്കും. 21നു തിരുനക്കര പൂരം, 22ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. 23ന് പള്ളിവേട്ട, 24ന് ആറാട്ട്.
ഒന്നാം ഉത്സവ ദിവസമായ 15നു രാത്രി ഏഴിന് തന്ത്രി താഴമണ്‍മഠം കണ്ഠര് മോഹനര് കൊടിയേറ്റും. കലാമണ്ഡപത്തില്‍ രാത്രി എട്ടിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും സുവനീറിന്റെ പ്രകാശനം നഗരസഭാ വൈസ്ചെയര്‍മാന്‍ ബി. ഗോപകുമാറും നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ മുഖ്യപ്രഭാഷണവും നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ സന്ദേശവും നല്‍കും. 9.30ന് വയലിന് കച്ചേരി.
16ന് ഉച്ചകഴിഞ്ഞ് 3.30നു സംസ്കൃത നാടകം. 4.30ന് നാദലയഭക്തി, 5.30ന് നാട്യാര്‍ച്ചന. ഏഴിന് ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള. 17നു വൈകുന്നേരം അഞ്ചിനു ഫ്യൂഷന്‍ കച്ചേരി. ഏഴിന് തിരുവാതിരകളി. എട്ടിന് നൃത്തം. ഒന്‍പതിന് സംഗീതസദസ്, 10ന് കഥകളി.
18നു വൈകുന്നേരം 5.30ന് തിരുവാതിരകളി, ഏഴിന് പാലാ സൂപ്പര്‍ ബീറ്റ്സിന്റെ ഗാനമേള. 19നു രാത്രി 6നു കാഴ്ചശ്രീബലി, 8.30നു ഡാന്‍സ്, 9നു മോഹിനിയാട്ടം, 10നു കഥകളി. 20നു വൈകുന്നേരം അഞ്ചിനു ഡാന്‍സ്. ആറിനു കാഴ്ചശ്രീബലി, നാദസ്വരം. 8.30ന് ഭരതനാട്യം. 9.15ന് ആനന്ദനടനം ഡാന്‍സ്.
21നു തിരുനക്കര പൂരം. രാവിലെ ഒന്പതിനു ചെറുപൂരങ്ങള്‍ക്ക് വരവേല്പ്, ഉച്ചകഴിഞ്ഞ് 2.30നു കളരിപ്പയറ്റ്, വൈകുന്നേരം നാലിനു തിരുനക്കര പൂരാരംഭം. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിക്കും. 111ല്‍പരം കലാകാരന്മാര് പങ്കെടുക്കുന്ന പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ സ്പെഷല്‍ പഞ്ചാരിമേളം, 8.30ന് ശാലു മേനോന്റെ നൃത്തനാടകം. 9.30ന് കൊടിക്കീഴില്‍ വിളക്ക്, നാദസ്വരം. സ്പെഷല്‍ പഞ്ചാരിമേളം.
22നു വൈകുന്നേരം അഞ്ചിന് അരുന്ധതിദേവിയുടെ നൃത്തം. 6.30ന് കിഴക്കേഗോപുരനടയില്‍ ദേശവിളക്കിന് ശബരിമല തന്ത്രി താഴമണ്‍മഠം മഹേഷ് മോഹനര് ഭദ്രദീപം തെളിക്കും. ഏഴിന് കാഴ്ചശ്രീബലി, നാദസ്വരം, 8.30ന് മിയയും സംഘവും പങ്കെടുക്കുന്ന നാട്ടുവാങ്കം. നാട്യലീലാതരംഗിണി.
23നു പള്ളിവേട്ട. രാവിലെ 7.30ന് ശ്രീബലി എഴുന്നെള്ളിപ്പ്, നാദസ്വരം, കിഴക്കൂട്ട് അനിയന്മാരാരുടെ സ്പെഷല്‍ പഞ്ചാരിമേളം. വൈകുന്നേരം 5.30നു തിരുവാതിരകളി, ആറിനു കാഴ്ചശ്രീബലി. 8.30ന് ഗാനമേള, 12ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്.
24ന് ആറാട്ട് രാവിലെ എട്ടിന് അമ്പലക്കടവ് ആറാട്ടുകടവിലേക്ക് എഴുന്നെള്ളിപ്പ്, 11ന് തിരുനക്കര ക്ഷേത്രത്തില്‍ ആറാട്ടുസദ്യ, വൈകുന്നേരം 6.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, 5.30ന് നാദസ്വരക്കച്ചേരി. 8.30ന് സമാപന സമ്മേളനം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. ഗണേഷ് അധ്യക്ഷത വഹിക്കും. 10ന് ചെന്നൈ ഡോ. രാമപ്രസാദിന്റെ സംഗീതസദസ്. പുലര്‍ച്ചെ രണ്ടിന് ആറാട്ട് എതിരേല്‍പ്പ്, നാദസ്വരം, പഞ്ചവാദ്യം.
പത്രസമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി. ഗണേഷ്, വൈസ്പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, സെക്രട്ടറി അജയ് ടി. നായര്‍, ജനറല്‍ കണ്‍വീനര്‍ ടി.സി. രാമാനുജം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീലേഖ, ജോയിന്റ് സെക്രട്ടറിമാരായ പി.എന്‍. വിനോദ്കുമാര്‍, നേവല്‍ സോമന്, അംഗങ്ങളായ പ്രദീപ് ഉറുമ്പില, മധു ഹോരക്കാട്, വി.ജി. ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.