ബാലാവകാശം: അന്താരാഷ്ട്ര പരിശീലന പരിപാടി എംജി സര്‍വകലാശാലയില്‍
1532308
Wednesday, March 12, 2025 6:58 AM IST
കോട്ടയം: കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള അന്താരാഷ്ട്ര പരിശീലന പരിപാടി 19 മുതല്‍ 28 വരെ എംജി സര്‍വകലാശാലയില്‍ നടക്കും.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസിലെ മൗലാനാ അബുല്‍ കലാം ആസാദ് ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ നാഷണല്‍ ഇന്റഗ്രേഷന്‍, ചൈല്‍ഡ് റൈറ്റ്സ് സെന്റര്‍, ചെങ്ങന്നൂര്‍ മാര്‍ ഇവാനിയോസ് ലോ കോളജ്, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് ഡെവലപ്മെന്റ്, ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രായോഗിക പരിശീലന പരിപാടികള്‍, സംവാദങ്ങള്‍, ഫീല്‍ഡ് വിസിറ്റ് എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളുടെയും പോസ്റ്ററുകളുടെയും പ്രത്യേക അവതരണവുമുണ്ടാകും.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് 14 വരെ https://forms.gle/ 41fmeGmF1KBt2SsH6 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രഫഷണലുകള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് അവസരം. ഇമെയില്‍ [email protected]. 04481 2731042, 9013900504, 9447043489.