റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഫോർ റിസൽട്ട്സ് പദ്ധതി
1531848
Tuesday, March 11, 2025 5:32 AM IST
ഉദയനാപുരം: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഫോർ റിസൽട്ട്സ് പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പഞ്ചായത്തിൽ നടത്തുന്ന ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പ്രസിഡന്റ് പി.കെ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വൈക്കം തഹസിൽദാർ എ.എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
വൈക്കം - കടുത്തുരുത്തി ക്ലസ്റ്റർ മേഖലയിലെ പ്രളയസാധ്യത മുന്നിൽ കണ്ടുകൊണ്ട് ഈ പ്രദേശത്ത് പ്രളയ മോക്ക് ഡ്രിൽ നടത്താൻ തീരുമാനിച്ചു. പ്രളയം വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തന രീതികൾ എന്നിവ പൊതുജങ്ങൾക്കുൾപ്പെടെ മനസിലാക്കിക്കൊടുക്കാനും അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും സർക്കാർ സംവിധാനം സുസജ്ജമാണോ എന്നു വിലയിരുത്തുന്നതിനാണ് മോക്ക് ഡ്രിൽ നടത്തുന്നത്.
വാഴമനയിൽ ഏപ്രിൽ 23ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. അതിനു മുന്നോടിയായിട്ടുള്ള ടേബിൾ ടോപ് യോഗം ഏപ്രിൽ 21 ന് നടത്തും. ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, ജില്ലാ ദുരന്ത നിവാരണ പദ്ധതി കോ-ഓർഡിനേറ്റർ അനി തോമസ്, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, കില ദുരന്തനിവാരണ വിദഗ്ധൻ ഡോ. ആർ. രാജ്കുമാർ, വൈക്കം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ. അജിത്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, കില ബ്ലോക്ക് കോ-ഓർഡിനേറ്റേഴ്സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.