ശ്രവണ സഹായികള്‍ക്കു വമ്പിച്ച ഓഫറുകളും സൗജന്യ പരിശോധനാ ക്യാമ്പും
1532052
Tuesday, March 11, 2025 11:56 PM IST
കാഞ്ഞിരപ്പളളി: ലോക കേള്വിദിനത്തോടനുബന്ധിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലുളള ശബ്ദ ഹിയറിംഗിന്റെ 19 ബ്രാഞ്ചുകളില്‍ കേള്വിദിനാഘോഷം നടത്തി. 15 വരെ സൗജന്യ പരിശോധനയും ചെവിക്കുളളില്‍ വയ്ക്കുന്ന ജര്‍മന്‍ നിര്‍മിത ശ്രവണസഹായികള്ക്കു ഡിസ്കൗണ്ടും എക്സേഞ്ച് ഓഫറും ലഭ്യമാണ്.
പഴയ ബാറ്ററി ശ്രവണ സഹായികള്‍ മാറ്റി പുതിയ റീചാര്‍ജിംഗ് ശ്രവണ സഹായികളും പ്രത്യേക ഡിസ്കൗണ്ടില്‍ ഈ ക്യാമ്പില്‍നിന്ന് ലഭിക്കുന്നതാണ്. വൈദികര്‍ക്കും സിസ്റ്റർമാർക്കും പ്രത്യേക ഡിസ്കൗണ്ടും കൂടാതെ എല്ലാ ബ്രാഞ്ചുകളില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജിന് സമീപമുളള ഹോളി ഫാമിലി പള്ളി കോംപ്ലക്സില്‍ മുടിയൂര്‍ക്കര പള്ളി വികാരി ഫാ. ഏബ്രഹാം കാടാത്തുകളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരിയില്‍ ക്യാമ്പ് കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, കടുത്തുരുത്തിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, കറുകച്ചാലില്‍ താഴത്തങ്ങാടി ഓര്‍ത്തഡോക്സ് സുറിയാനി പള്ളി വികാരി ഫാ. ഗീവര്‍ഗീസ് വെട്ടിക്കുന്നേല്‍, റോട്ടറി ക്ലബ് ചങ്ങനാശേരി ടൗണിന്റെ ചടങ്ങ് പ്രസിഡന്റ് ജിജി ബോബന് തെക്കേല്‍, കഞ്ഞിക്കുഴിയില്‍ തോമസ് ചാഴികാടന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
റാന്നിയില്‍ ഡിവൈഎസ്പി ആര്. ജയരാജ്, പത്തനംതിട്ടയില്‍ നഗരസഭാ ചെയര്മാന് ടി.സക്കീര്‍ ഹുസൈന്, അടൂരില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. അഞ്ചലില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു തിലകന് ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയില്‍ ലയണ്‍സ് ക്ലബും ഇഎന്‍ടി അസോസിയേഷനും ക്യാമ്പ് നടത്തി.
മാവേലിക്കരയില്‍ ആര്. രാജേഷ്, കായംകുളത്ത് ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പൊന്‍കുന്നത്ത് ഇന്ന് രാവിലെ 11.30ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 95449 95558.