അതിരമ്പുഴ ഡിവിഷനിൽ 20 കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും
1532290
Wednesday, March 12, 2025 6:38 AM IST
അതിരമ്പുഴ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന്റെ 20 കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി. മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതെന്ന് റോസമ്മ സോണി പറഞ്ഞു.
ഈ മാസംതന്നെ 20 സ്ഥലങ്ങളിലും മിനിമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാകുമെന്ന് ഡോ. റോസമ്മ സോണി കൂട്ടിച്ചേർത്തു.