സി.എഫ്. തോമസിനെ അവഹേളിച്ച സംഭവം: കേരള കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ ഇന്ന്
1532304
Wednesday, March 12, 2025 6:58 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ടെര്‍മിനൽ നിർമാണത്തിന്റെ രണ്ടാം ഉദ്ഘാടന വേളയില്‍ എംഎല്‍എയുടെ കഴിവുകേട് മറച്ചു വയ്ക്കുന്നതിന് മുന്‍ എംഎല്‍എ അന്തരിച്ച സി.എഫ്. തോമസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ച ജോബ് മൈക്കിള്‍ എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ജംഗ്ഷനില്‍ ഇന്നു വൈകുന്നേരം 5.30ന് ധര്‍ണ നടത്തും.
മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ധര്‍ണയില്‍ സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ഏലിയാസ് സക്കറിയ, ജോര്‍ജുകുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍, ചെറിയാന് ചാക്കോ, സിബി ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിക്കും.