ലഹരി വ്യാപനം നിയമംകൊണ്ട് നിരോധിക്കണം: ഡോ. സിറിയക് തോമസ്
1532303
Wednesday, March 12, 2025 6:58 AM IST
ലഹരി വ്യാപനത്തിനും ഹിംസയ്ക്കുമെതിരേ സമൂഹ മനഃസാക്ഷി ഉണര്‍ത്തി ഉപവാസ സമരം
ചങ്ങനാശേരി: ലഹരി വ്യാപനം നിയമംകൊണ്ട് നിരോധിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്ന് എംജി സര്‍വകലാശാലാ മുന്‍വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്. ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്ഷനില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ സംഘടിപ്പിച്ച ഏകദിന ഉപവാസസമരത്തില്‍ ആമുഖസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലഹരി വ്യാപനം കേരളത്തിന്റെ വെല്ലുവിളിയാണ്. ആരു ഭരിച്ചാലും പ്രത്യയശാസ്ത്രത്തിന്റെ വ്യത്യസ്തതകള്‍ മാറ്റിവച്ച് നിയമവാഴ്ചയ്ക്ക് പോലീസിനു സ്വാതന്ത്ര്യം നല്കാന് കഴിയണം. ലഹരി വ്യാപനം തടയേണ്ടത് പൗരധര്‍മവും രാജ്യസേവനവുമാണ്. ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരേ ഗാന്ധിമാര്‍ഗം ഇന്നും പ്രസക്തമാണെന്നും ഡോ. സിറിയക് തോമസ് കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, ഫാ. സ്കറിയ എതിരേറ്റ്, ഫാ. അലക്സ് പ്രായിക്കളം, സണ്ണി തോമസ്, കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, ഡോ.പി.സി. അനിയന്‍കുഞ്ഞ്, ജോണ്സണ് പ്ലാന്തോട്ടം, ഡോ. ജോര്‍ജ് സി. ചേന്നാട്ടുശേരി, ബി. രാധാകൃഷ്ണമേനേന്,
കൃഷ്ണപ്രസാദ്, വര്‍ഗീസ് ആന്റണി, ജോസ് കുളങ്ങര, സണ്ണി തച്ചിലേട്ട്, സേവ്യര്‍ കാവാലം, ബാബു കോയിപ്പുറം, ഷിജി ജോണ്സണ്, എല്‍സമ്മ ജോബ്, ബെറ്റി ടോജോ, ആന്റണി മലയില്‍, സച്ചിന് സാജന്, മുസമില്‍ ഹാജി, വിനു ജോബ്, ദേവസ്യ മുളവന, സി.ജെ. ജോസഫ്, ഡോ. സാജു കണ്ണന്തറ, ജോസുകുട്ടി കുട്ടംപേരൂര്‍, ജോബിന് എസ് കൊട്ടാരം, ജോഷി കൊല്ലാപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതൂര്‍ പള്ളി അസിസ്റ്റന്റ് ഇമാം അബൂബക്കര്‍ സിദ്ധിഖ് മൗലവി സമാപന സന്ദേശം നല്കി.