കേരള കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം
1532053
Tuesday, March 11, 2025 11:56 PM IST
കോട്ടയം: പതിരിന്റെയും കിഴിവിന്റെയും പേരു പറഞ്ഞ് മില്ലുടമകളും ഏജന്റുമാരും നെല്‍കര്‍ഷകരെ സ്ഥിരമായി ചൂഷണം ചെയ്യുന്ന ദുരവസ്ഥ അവസാനിപ്പിക്കുന്നതിനു സര്‍ക്കാര്‍ നേരിട്ട് പാടശേഖരത്തില്‍നിന്നു നെല്ല് സംഭരിച്ച് മില്ലുടമകള്‍ക്ക് നല്കുന്ന സംവിധാനം നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം കോട്ടയം ഐഎംഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ.എഫ്. വര്‍ഗീസ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, പോള്‍സണ്‍ ജോസഫ്, ചെറിയാന് ചാക്കോ, സന്തോഷ് കാവുകാട്ട്, ഏലിയാസ് സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍ട്ടി ജില്ലാ ക്യാമ്പ് ഏപ്രില്‍ 12ന് മാന്നാനത്ത് നടത്തും. നിയോജക മണ്ഡലം നേതൃസമ്മേളനങ്ങള്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഭവന സന്ദര്‍ശനവും പാര്‍ട്ടി ഫണ്ട് ശേഖരണവും നടത്തും.