പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടൻ ആരംഭിക്കണം
1532309
Wednesday, March 12, 2025 6:58 AM IST
ചങ്ങനാശേരി: സര്‍വീസ് പെന്‍ഷന്‍കാരുടെ പന്ത്രണ്ടാം ശമ്പള പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മാടപ്പള്ളി ബ്ലോക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. കേശവന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോണിക്കുട്ടി സ്കറിയ അധ്യക്ഷത വഹിച്ചു.
വി.എന്‍. ശാരദാമ്മാള്‍, മാത്യു എ. മത്തായി, പി.എസ്. സദാശിവന് പിള്ള, സി.കെ. സതീഭായി, വി.ആര്. വിജയകുമാര്‍, സി.ഒ. ഗിരിയപ്പന്, എസ്. ശോഭനകുമാരി, ടി.വി. സരസ്വതി, ടി.എന്‍. രാജേന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയഭാരവാഹികളായി പി.എസ്. കൃഷ്ണന്‍കുട്ടി (പ്രസിഡന്റ്) വി.ആര്. വിജയകുമാര്‍ (സെക്രട്ടറി) എന്‍.ബി. ശാലിവാഹനന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.