ബസും കാറും കൂട്ടിയിടിച്ച് അപകടം
1531859
Tuesday, March 11, 2025 5:46 AM IST
പാമ്പാടി: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികനു പരിക്ക്. ദേശീയപാത 183ൽ വെള്ളൂർ റീത്ത് പള്ളിപ്പടിക്കു സമീത്താണ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മണിമല സ്വദേശി സനലിനാണ് (35) സാരമായി പരിക്കേറ്റത്. ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്നു വന്ന കാർ എതിർ ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസിനടിയിലേക്ക് ഇടിച്ചു കയറിയ കാർ പാമ്പാടി ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.