മാഞ്ഞൂര്‍ പഞ്ചായത്ത് അനക്സ് കെട്ടിട നിര്‍മാണ പൂര്‍ത്തീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
1532295
Wednesday, March 12, 2025 6:51 AM IST
കടുത്തുരുത്തി: മണ്ണാറപ്പാറ ജംഗ്ഷനില്‍ നിര്‍മിക്കുന്ന മാഞ്ഞൂര്‍ പഞ്ചായത്ത് അനക്സ് കെട്ടിട നിര്‍മാണ പൂര്‍ത്തീകരണത്തിന് എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപകൂടി അനുവദിച്ചു.
ഇതുസംബന്ധിച്ചു ജില്ലാകളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്ത് അനക്സ് കെട്ടിട നിര്‍മാണത്തിന് മുമ്പ് രണ്ട് ഘട്ടങ്ങളിലായി 1.20 കോടി രൂപ എംഎല്‍എ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന് 50 ലക്ഷം രൂപകൂടി വേണ്ടിവന്നത് കണക്കിലെടുത്താണ് വീണ്ടും ഫണ്ട് അനുവദിച്ചതെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.
ഇതിന്റെ പ്രവൃത്തി ടെൻഡർ ചെയ്തു പരമാവധി വേഗത്തില്‍ നടപ്പാക്കാന്‍ തദേശവകുപ്പ് എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് അനക്സ് കെട്ടിട നിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.70 കോടി രൂപയുടെ വികസന പദ്ധതിയാണ് ഇതോടെ നടപ്പാക്കുന്നതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.