മികവുത്സവം നടത്തി
1532298
Wednesday, March 12, 2025 6:51 AM IST
വൈക്കം: വൈക്കം പള്ളിപ്രത്തുശേരി സെന്റ് ലൂയിസ് യുപി സ്കൂൾ 121-ാമത് വാർഷികത്തോടനുബന്ധിച്ച് മികവുത്സവം നടത്തി. പിടിഎ പ്രസിഡന്റ് കെ. ഉദയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എറണാകുളം അങ്കമാലി അതിരൂപത അസിസ്റ്റന്റ് കോർപറേറ്റ് മാനേജർ റവ.ഡോ. ബെന്നി പാലാട്ടി ഉദ്ഘാടനം ചെയ്തു.
ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ പൂർവവിദ്യാർഥികളായ ഫാ. അലക്സ് തോമസ്, ഫാ. ജോൺ പടിഞ്ഞാറെ ചക്കാലയ്ക്കൽ, ഫാ. ആൽബർട്ട് കുന്നേത്തറ എന്നീ നവവൈദികരെ ആദരിച്ചു.
തുടർന്ന് മികവ് ഉത്സവം ടിവി പുരം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ സുജിത്തും കുട്ടികളുടെ കലാപരിപാടി വാർഡ് മെംബറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സെബാസ്റ്റ്യൻ ആന്റണിയും ഉദ്ഘാടനം ചെയ്തു.
പിടിഎ സെക്രട്ടറി സ്റ്റെല്ല ജോസഫ്, ഫൊറോന സഹവികാരി ഫാ. ജിഫിൻ മാവേലി, വൈക്കം ഫൊറോന പള്ളി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ മാത്യു കൂടല്ലി, പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു മോൻ ജോസഫ്, സിസ്റ്റർ സ്മിത പൗലോസ്, നെവിൻ കെ. ആന്റോ,
സ്കൂൾ ലീഡർ ആവണി അജയൻ, പിടിഎ വൈസ് പ്രസിഡന്റ് കെ.എം. കണ്ണൻ, സൗമ്യ പ്രതാപ്, സീജ ഇ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപിക എം. നൈസി ജോണിന് യാത്രയപ്പ് നൽകി.