ചാസ് അതിരമ്പുഴ മേഖലാ വനിതാ സമ്മേളനം
1532285
Wednesday, March 12, 2025 6:38 AM IST
എറ്റുമാനൂര്‍: ചങ്ങനാശേരി അതിരൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അതിരമ്പുഴ മേഖലാ വനിതാ സമ്മേളനം ക്രിസ്തുരാജ പള്ളിയില്‍ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചാസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് ചോരേട്ട് ചാമക്കാല, ഫാ. ജേക്കബ് ചാക്കോ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, വിജി ജോര്‍ജ് ചാവറ,
അതിരമ്പുഴ പഞ്ചായത്തംഗം രജിത ഹരികുമാര്‍, ഏറ്റുമാനൂര്‍ മഹിളാ സമാജം പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ചാസ് അതിരമ്പുഴ മേഖല വൈസ് പ്രസിഡന്റ് ലിന്‍സി ആഷ് എന്നിവര്‍ പ്രസംഗിച്ചു.