സോളാർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1531844
Tuesday, March 11, 2025 5:32 AM IST
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ 100 കെവി പവർ സോളാർ യൂണിറ്റ് സ്ഥാപിച്ചു. പവർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. സോളാർ യൂണിറ്റിന്റെ ഉദ്ഘാടനം മുൻ എംപി ബിനോയ് വിശ്വം നിർവഹിച്ചു.
ബിനോയ് വിശ്വം എപി ആയിരുന്ന സമയം അദ്ദേഹം മുൻകൈയെടുത്താണ് പവർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽനിന്നു സിഎസ്ആർ ഫണ്ട് അനുവദിപ്പിച്ചത്.
യോഗത്തിൽ സി.കെ. ആശ എംഎൽഎ, ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ, ആർഎംഒ ഡോ. ഷീബ, നഗരസഭാ കൗൺസിലർമാർ, എച്ച്എംസി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.