സന്തോഷം ഹൃദയത്തിലാണെന്നു തിരിച്ചറിയണം: ഫാ. ഡേവിസ് ചിറമ്മൽ
1532056
Tuesday, March 11, 2025 11:56 PM IST
തീക്കോയി: പരസ്പരം ഒന്നിച്ചുകൂടാനും സത്പ്രവൃത്തികൾ ചെയ്യാനും വിമുഖത കാണിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് നാം നൽകുന്ന സത്പ്രവൃത്തികളിലൂടെ നമുക്ക് ലഭിക്കുന്ന സന്തോഷം ഹൃദയത്തിലാണെന്ന തിരിച്ചറിവ് നേടിയെടുക്കണമെന്ന് ഫാ. ഡേവിസ് ചിറമ്മൽ. തീക്കോയി ലവ് ആൻഡ് കെയർ റെസിഡന്റ്സ് അസോസിയേഷൻ ഏഴാമത് വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ചു. തീക്കോയി ഫൊറോന വികാരി റവ.ഡോ. ജോർജ് വെട്ടുകല്ലേൽ സന്ദേശം നൽകി.