പുനർനിർമാണം: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇന്നുമുതൽ അടച്ചിടും
1531776
Tuesday, March 11, 2025 12:05 AM IST
ഈറ്റുപേട്ട: പുനർനിർമാണത്തിനായി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇന്നുമുതൽ അടച്ചിടും. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയും മേൽക്കൂരയുടെ ഭാഗം അടർന്നുവീണ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
23 കോടി രൂപ മുതൽമുടക്കിൽ നാലു നിലകളിലായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുംകൂടി കാർ പാർക്കിംഗ് ഉൾപ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കച്ചവടക്കാരുടെ പൂർണമായ സഹകരണത്തോടുകൂടി ആദ്യ നടപടിയായ കെട്ടിടം പൊളിച്ചുമാറ്റൽ പൂർണമായ തോതിൽ ഇന്ന് ആരംഭിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ പൊളിച്ചുനീക്കി രണ്ടുമാസത്തിനുള്ളിൽ കെട്ടിടംപണി ആരംഭിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.
നിർദേശങ്ങൾ
=കാഞ്ഞിരപ്പള്ളി, തൊടുപുഴ ഭാഗത്തുനിന്നു വരുന്ന ബസുകൾക്ക് മാത്രമാണ് മഞ്ചാടിത്തുരുത്തിൽ പാർക്കിംഗിനും ആളെ കയറ്റിയിറക്കുന്നതിനും അനുവാദം നൽകിയിരിക്കുന്നത്.
=കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന ബസുകൾ സിസിഎം ജംഗ്ഷനിൽനിന്നു മുഹയ്ദീൻ പള്ളി കോസ്വേ വഴി മഞ്ചാടിത്തുരുത്തിൽ ആളെ കയറ്റിയിറക്കി മുഹയ്ദീൻ പള്ളി കോസ്വേ പാലം വഴി കുരിക്കൾനഗർ ജംഗ്ഷനിൽനിന്ന് ഇടതുതിരിഞ്ഞ് കാഞ്ഞിരപ്പള്ളി റോഡിൽ പ്രവേശിക്കണം.
=മഞ്ചാടിത്തുരുത്തിൽ പരമാവധി പത്തു മിനിറ്റ് മാത്രമേ വാഹനങ്ങൾക്ക് പാർക്കിംഗ് പാടുള്ളൂ.
=കുരിക്കൾ ജംഗ്ഷൻ മുതൽ കോസ്വേ പാലം വരെ പൂഞ്ഞാർ റോഡിൽനിന്നു വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. ഈ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചു.