അതിരൂപത കെഎല്‍എം വനിതാ ദിനാഘോഷം
1532306
Wednesday, March 12, 2025 6:58 AM IST
ചങ്ങനാശേരി: കേരള ലേബര്‍ മൂവ്മെന്റ് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി പാരീഷ് ഹാളില്‍ വനിതാ ദിനാഘോഷം നടത്തി. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
കെഎല്‍എം അതിരൂപത ജോയിന്റ് സെക്രട്ടറി ലാലി ബോബന് അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പി.ജെ., ജോയിന്റ് സെക്രട്ടറി ഷാജി കോര, റെനി കുര്യാക്കോസ്, ലീന ജോഷി, മാര്ട്ടിന് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
അസംപ്ഷന്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ് ക്ലാസ് നയിച്ചു. മികച്ച കര്‍ഷകയായി കുറുമ്പനാടം യൂണിറ്റില്‍നിന്നുള്ള ലിജി ജിജോ, കൂടുതല്‍ മക്കളുള്ള കെഎല്‍എം വനിതാംഗമായി നാലുകോടി യൂണിറ്റില്‍ നിന്നുള്ള റോസമ്മ കുര്യാക്കോസ്, വിവിധ യൂണിറ്റുകളില്‍നിന്നുള്ള കെഎല്‍എം വനിതാ ജനപ്രതിനിധികള്‍ എന്നിവരെ സമ്മേളന വേദിയില്‍ പ്രത്യേകം ആദരിച്ചു.