കാന്‍സര്‍ രോഗികള്‍ക്ക് വിഗ്; മുടി ദാനം ചെയ്ത് 30 യുവതികള്‍
1531855
Tuesday, March 11, 2025 5:46 AM IST
ചങ്ങനാശേരി: കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ഗക്ഷേത്രയുടെ വിഗ് ഡൊണേഷന്‍ പദ്ധതിയിലേക്ക് മുടി ദാനം ചെയ്ത് മുപ്പതു യുവതികള്‍. വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം ലുലു മാളും സര്‍ഗക്ഷേത്ര 89.6 എഫ്എം റേഡിയോയും ചേര്‍ന്നാണ് മെഗാ ഹെയര്‍ ഡൊണേഷന്‍ പ്രോഗ്രാം "ഉന്നാല് മുടിയും’ പ്രോഗ്രാം സംഘടിപ്പിച്ചത്. ലുലു മാളില്‍ നടന്ന ഹെയര്‍ ഡൊണേഷന്‍ പ്രോഗ്രാമില്‍ മുപ്പത് യുവതികളും കുട്ടികളും മുടി ദാനം ചെയ്തു.
ഈ പരിപാടിയിലൂടെ ശേഖരിക്കുന്ന മുടി സര്‍ഗക്ഷേത്ര ചാരിറ്റബിള്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിഗുകളാക്കി കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി നല്‍കും. കോട്ടയം ലുലുമാള്‍ ജനറല്‍ മാനേജര്‍ നിഖിൽ ജോസഫ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരികൃഷ്ണന് എസ്., മാള്‍ മാനേജര്‍ പ്രിന്‍സ് ഫിലിപ്പ്, സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, സര്‍ഗക്ഷേത്ര 89.6 എഫ്എം സ്റ്റേഷന് ഡയറക്ടര്‍ ഫാ. സിജോ ചെന്നാടന്‍ സിഎംഐ, ആര്‍ജെ വിനു, ബിന്‍സി, അന്ന, ജോസ്ന, സര്‍ഗക്ഷേത്ര വിമൻസ് ഫോറം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.