ആശാ വര്‍ക്കര്‍മാരുടെ സമരം: ഐഎന്‍ടിയുസി ധർണ നടത്തി
1532291
Wednesday, March 12, 2025 6:38 AM IST
കോട്ടയം: ആശാ വര്‍ക്കര്‍മാരുടെ അവകാശസമരം ഒരു മാസം പിന്നിട്ടിട്ടും ഇടതു സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നു ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.
ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി പഞ്ചായത്ത് ഓഫീസ് ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭാ ഓഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫിലിപ്പ് ജോസഫ്.
റീജണല്‍ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 52 കേന്ദ്രങ്ങളില്‍ ഐഎന്‍ടിയുസി ധര്‍ണ നടന്നു. ഐഎന്‍ ടിയൂസി സംസ്ഥാന-ജില്ലാ നേതാക്കളായ നന്തിയോട് ബഷീര്‍, സോജി മാടപ്പള്ളി, ടി.സി. റോയി, കെ.കെ. പ്രേംകുമാര്‍, ബിന്റോ ജോസഫ്, ക്ലിന്റ് ജോണ്‍, രാജന് നാട്ടകം, റോയ് ആന്റണി, ജിനേഷ് നാഗമ്പടം, അനിത ഉണ്ണികൃഷ്ണന്, ടി.എം. ലത്തിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.