വൃക്കദിനാചരണം: ബോധവത്കരണ സെമിനാർ നടത്തി
1532060
Tuesday, March 11, 2025 11:56 PM IST
കോട്ടയം: വൃക്കദിനത്തോടനുബന്ധിച്ച് പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജ്, സെന്റ് തോമസ് കോളജ്, അല്‍ഫോൻസ കോളജ്, കോട്ടയം ബിസിഎം, സിഎംഎസ് എന്നിവിടങ്ങളില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചതായി കോട്ടയം കിഡ്നി ക്ലബ് ഭാരവാഹികള്‍.
ഡോ. മഞ്ജുള രാമചന്ദ്രന്, ഡോ. തോമസ് മാത്യു, ഡോ. തരുണ്‍ ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ പാലായിലെ കോളജുകളിലും ഡോ. അജീഷ് ജോണ്‍, ഡോ. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്തെ കോളജുകളിലുമാണ് വൃക്കരോഗ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളജ് വ്യക്കരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കെഇ കോളജ്, അമലഗിരി കോളജ് എന്നിവിടങ്ങളില്‍ സെമിനാറും കമ്യൂണിറ്റി സ്ക്രീനിംഗിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വ്യക്കരോഗ നിര്‍ണയ പരിശോധനകളും നടത്തി. സംസ്ഥാന തലത്തില്‍ മെഡിക്കല്‍ ബിരുധാനന്തര വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി.
വൃക്കരോഗ വിഭാഗം മേധാവി ഡോ. സെബാസ്റ്റ്യന്‍ ഏബ്രഹാം, ഡോ. സജീവ് കുമാര്‍, ഡോ. ഫൗസിയ, ഡോ. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. നാളെ ലോക വൃക്കദിനം ആചരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. കെ.പി. ജയകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ ഏബ്രഹാം, ഡോ. മഞ്ജുള രാമചന്ദ്രന് എന്നവര്‍ പങ്കെടുത്തു.