അതിരമ്പുഴയിൽ എബിസി പദ്ധതി തുടങ്ങി
1532286
Wednesday, March 12, 2025 6:38 AM IST
അതിരമ്പുഴ: എബിസി പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ പഞ്ചായത്തിലെ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് തുടക്കമായി. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എംജി യൂണിവേഴ്സിറ്റി കാമ്പസിലെ നായ്ക്കളെയാണ് ആദ്യഘട്ടത്തിൽ വന്ധ്യംകരിച്ചത്.
യൂണിവേഴ്സിറ്റി കാമ്പസിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പരിപാലിക്കുന്നതിനായി കാമ്പസിൽ 40 സെന്റ് സ്ഥലം വേർതിരിച്ചിരുന്നു. കാമ്പസിലെ നായ്ക്കളെ വന്ധ്യംകരിച്ച് ഇവിടെ പരിപാലിക്കുന്നതിനു പുറമെ അതിരമ്പുഴ പഞ്ചായത്ത് പരിധിയിൽ അലഞ്ഞു തിരിയുന്ന മുഴുവൻ നായ്ക്കളെയും ഇവിടെ എത്തിച്ച് വന്ധ്യംകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം പറഞ്ഞു.
പദ്ധതിക്കായി മൂന്നു ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വച്ചിട്ടുള്ളത്.