മുനിസിപ്പല്‍ ജംഗ്ഷനില്‍ ഇന്ന് ഏകദിന ഉപവാസം
1531857
Tuesday, March 11, 2025 5:46 AM IST
ചങ്ങനാശേരി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ഹിംസയ്ക്കുമെതിരേ ചങ്ങനാശേരിയിലെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ മുനിസിപ്പല്‍ ജംഗ്ഷനിലാണ് പരിപാടി നടക്കുന്നത്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗാന്ധിയനും ഗാന്ധിജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് ആമുഖ സന്ദേശം നല്‍കും. ചങ്ങനാശേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികള്‍, സന്നദ്ധ സംഘടനകളുടെ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. പുതൂര്‍ പള്ളി ഇമാം അബൂബക്കര്‍ സിദ്ധിഖ് മൗലവി സമാപന സന്ദേശം നല്‍കും.