അര്‍ബുദ രോഗപ്രതിരോധ ജനകിയ കാമ്പയിന്റെ രണ്ടാം ഘട്ടം
1532300
Wednesday, March 12, 2025 6:51 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ അര്‍ബുദ രോഗപ്രതിരോധ ജനകിയ കാമ്പയിന്റെ രണ്ടാം ഘട്ടം മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന് ആശുപത്രിയില്‍ നടന്നു. കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രം മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന് ആശുപത്രിയുടെ സഹകരണത്തോടെയാണ് കാന്‍സര്‍ പ്രതിരോധ ജനകിയ കാമ്പയിന് രണ്ടാംഘട്ടം സംഘടിപ്പിച്ചത്.
കാമ്പില്‍ 30നും 65നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് പരിശോധിച്ചത്. എച്ച്ജിഎം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരുടെ സൗജന്യ കണ്സള്ട്ടഷനും ഗര്‍ഭാശയഗള പരിശോധനയും പാപ് സ്മീര്‍ ടെസ്റ്റും നടത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ബ്രസ്റ്റ് കാന്‍സര്‍ സ്ക്രീനിംഗ് പരിശോധനയും ഉണ്ടായിരുന്നു. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എസ്. സുശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനി മാത്യു, എച്ചിജിഎം ആശുപത്രി പിആര്‍ഒ ജോഷി ആദപ്പള്ളില്‍ എന്നിവര്‍ കാമ്പിന് നേതൃത്വം നല്കി.