സ്ഥാപനങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നവരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്
1531713
Monday, March 10, 2025 7:23 AM IST
ചങ്ങനാശേരി: വിവിധ സ്ഥാപനങ്ങളിലെ സാമ്പത്തിക വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നതായി സൈബര്‍ പോലീസ് ഓഫീസര്‍ അരുണ്‍ കുമാര്‍. റേഡിയോ മീഡിയാ വില്ലേജും സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനും ജില്ലാ പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാലയില് ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത ആവശ്യമാണെന്നും ഇക്കാര്യത്തില്‍ പോലീസിന്റെ സേവനം തേടാന്‍ മടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് മാനേജര്‍മാര്‍, സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ ഉള്‍പ്പെടെ 60 പേര് ശില്പശാലയില് പങ്കെടുത്തു.
മീഡിയാ വില്ലേജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപറമ്പ്, റേഡിയോ മീഡിയാ വില്ലേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ലിപിന്‍ തുണ്ടുകളം, പ്രോഗ്രാം ഹെഡ് കെ. വിപിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.