സ്ത്രീശക്തി തെളിയിച്ച് ചങ്ങനാശേരിയില്‍ വനിതകളുടെ നൈറ്റ് വാക്കത്തോണ്‍
1531739
Tuesday, March 11, 2025 12:04 AM IST
ചങ്ങനാശേരി: സ്ത്രീശക്തി തെളിയിച്ച് ചങ്ങനാശേരിയില്‍ വനിതകളുടെ മെഗാ വാക്കത്തോണ്‍ ശ്രദ്ധനേടി. വനിതാദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് നൈറ്റ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
സര്‍ഗക്ഷേത്ര വിമന്‍സ് ഫോറം, സെന്റ് ബര്‍ക്കുമാന്‍സ് കോളജ്, അസംപ്ഷന്‍ കോളജ്, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, മീഡിയ വില്ലേജ് തുടങ്ങിയ കലാലയങ്ങളിലേയും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിലേയും നൂറുകണക്കിനു വനിതകള്‍ അണിനിരന്ന പരിപാടി നഗരത്തിന് പുതുമയായി. പെരുന്ന സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മെഗാ വാക്കത്തോണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
വാക്കത്തോണ്‍ എസ്ബി കോളജ് മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന ചേര്‍ന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, സിനിമ താരം കൃഷ്ണപ്രഭ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സെന്റ് തോമസ് ആശുപത്രി ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു.