ലഹരിവ്യാപനം: ഭരണവീഴ്ചയ്ക്കെതിരേ പ്രതിഷേധജാഥ ഇന്ന്
1531718
Monday, March 10, 2025 7:26 AM IST
ചങ്ങനാശേരി: കെസിബിസി മദ്യവിരുദ്ധ സമിതി-ആത്മതാകേന്ദ്രം ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ലഹരി വ്യാപനം തടയുന്നതിലെ സംസ്ഥാന സർക്കാരിന്റെ വീഴ്ചയ്ക്കെതിരേ പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നു.
ഇന്ന് വൈകുന്നേരം നാലിന് ചങ്ങനാശേരി അരമനപ്പടിക്കൽനിന്നാരംഭിക്കുന്ന പ്രതിഷേധ ജാഥ ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം എത്തിച്ചേരും. തുടർന്ന് നടത്തപ്പെടുന്ന പ്രതിഷേധ യോഗം ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലഹരി വിരുദ്ധ പ്രവർത്തകർ പ്രതിഷേധ ജാഥയിൽ പങ്കുചേരും.