മാതൃ-പിതൃവേദി വാര്‍ഷികം
1531720
Monday, March 10, 2025 7:26 AM IST
ചെത്തിപ്പുഴ: തിരുഹൃദയ ഇടവക മാതൃ - പിതൃവേദി വാര്‍ഷികവും പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും വനിതാ ദിനാഘോഷവും നടത്തി. പിതൃവേദി പ്രസിഡന്റ് സേവ്യര്‍ യോഹന്നാന് അധ്യക്ഷത വഹിച്ചു. പിതൃവേദി ഫൊറാനാ ഡയറക്ടര്‍ ഫാ. ഐബിന്‍ പകലോമറ്റം ഉദ്ഘാടനം നിര്‍വഹിച്ചു.
വികാരി ഫാ. തോമസ് കല്ലുകളം അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി ജോണ്സണ് വനിതാദിന സന്ദേശം നല്കി.
യൂണിറ്റ് ഡയറക്ടര്‍ ഫാ. ജിന്നു താഴത്ത്, ഫാ. വില്‍സണ്‍ ചാവറകുടിലില്, സിസ്റ്റര്‍ ആല്‍ഫി, ഫാ. ജെറിന് ഇല്ലിക്കല്‍, ഫൊറാന പ്രസിഡന്റുമാരായ ജോര്‍ജി തേവലക്കര, ആശാ ജോസഫ്, യൂണിറ്റ് ഭാരവാഹികളായ ടോമിച്ചന് കാവാലംമുട്ടത്ത്, ലാലിമ്മ റ്റോമി, ബിജു പാണ്ടിശേരി, സജിനി മാത്യു, ട്രസ്റ്റിമാരായ ജോസഫ് കുഞ്ഞ് തേവലക്കര, വിൻസി മനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.