മുനിസിപ്പല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സമ്മേളനം
1531721
Monday, March 10, 2025 7:26 AM IST
ചങ്ങനാശേരി: നഗര ശുചീകരണ മേഖലയിലെ തൊഴിലാളികളെ ഉന്മൂലനം ചെയ്യുന്നതിനായി സ്വകാര്യ ഏജന്‍സികളെയും കരാറുകാരെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായ സമരങ്ങളിലൂടെ പ്രതിരോധിക്കാന്‍ തൊഴിലാളികള്‍ മുന്നിട്ടിറങ്ങണമെന്നും ശുചീകരണം കാര്യക്ഷമമാക്കുവാന്‍ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കണമെന്നും ഡിസിസി നിര്‍വാഹക സമിതിയംഗം ആന്റണി കുന്നുംപുറം.
മുനിസിപ്പല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു.
എ.ഡി. ജോയി, ടോമിച്ചന് തോമസ്, കോണ്‍ഗ്രസ് ഭാരവാഹികളായ സനല്‍ മാടപ്പാട്ട്, അഡ്വ.എം.എസ്. അനില്‍കുമാര്‍, എസ്. ബാലസുന്ദരം, സിബിച്ചന് മുട്ടത്തേട്ട്, സിബിച്ചന് കൈതാരം, ജോബി ഫ്രാന്‍സിസ്, അഡ്വ.എസ്. സുരേഷ്കുമാര്‍, സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, എം.എച്ച്. ഹനീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.