തൃക്കരായിക്കുളം ക്ഷേത്രത്തിൽ ബിംബപ്രതിഷ്ഠ ഇന്ന്
1531707
Monday, March 10, 2025 7:23 AM IST
തലയോലപ്പറമ്പ്: പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്ര ത്തിലെ പുന:പ്രതിഷ്ഠാചടങ്ങുകളോടനുബന്ധിച്ച് സംഹാരതത്വ കലശാഭിഷേകം നടത്തി. തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരൻ നമ്പൂതിരി, മേൽശാന്തി കുന്നംപള്ളി നാരായണൻഭട്ടതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പുനഃപ്രതിഷ്ഠ, നവീകരണകലശ ചടങ്ങുകൾ എന്നിവ നടക്കുന്നത്.
പുനരുദ്ധാരണ സമിതി പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, കൺവീനർ എസ്.എൻ.സുരേഷ് സംക്രമത്ത്, ട്രഷറർ ജി.എസ്.വേണുഗോപാൽ, ദേവസ്വം പുനരുദ്ധാരണ സമിതിയംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.