ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ഇന്ന് സമാപിക്കും
1531715
Monday, March 10, 2025 7:23 AM IST
ചങ്ങനാശേരി: എസ്ബി കോളജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നാല് ദിവസമായി നടക്കുന്ന 53-ാമത് ഫാ.പി.സി. മാത്യു മെമ്മോറിയല്‍ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ഇന്ന് സമാപിക്കും.
പുരുഷ വിഭാഗത്തില്‍ അവസാന ലീഗ് മത്സരങ്ങളില്‍ മാര്‍ ഇവാനിയോസ് തിരുവനന്തപുരം കൊടകര സഹൃദയ കോളജിനെയും ആതിഥേയരായ എസ്ബി കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെയും നേരിടും വനിതകളുടെ മത്സരത്തില്‍ പാലാ അല്‍ഫോൻസാ കോളജ്, ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജിനെയും നേരിടും.
മൂന്നാം ദിവസം പുരുഷ ലീഗ് റൗണ്ടില്‍ സഹൃദയ കോളജ് എസ്ബി കോളജിനെ 59-56 പരാജയപ്പെടുത്തി. ശനിയാഴ്ച രാത്രി നടന്ന ലീഗ് മത്സരത്തില്‍ പകുതി സമയത്തു 44-45 എന്ന സ്കോറിനു പിന്നിട്ടുനിന്ന ശേഷം എസ്ബി കോളജ് ചങ്ങനാശേരി, മാര്‍ ഇവാനിയോസ് കോളജിനെ 99-84ന് പരാജയപ്പെടുത്തിയിരുന്നു.