വീട്ടമ്മയെ ആദരിച്ചു
1531723
Monday, March 10, 2025 7:26 AM IST
ചമ്പക്കര: യൂത്ത് കോൺഗ്രസ് കറുകച്ചാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടമ്മയെ ആദരിച്ചു. 40 വർഷമായി കിടപ്പുരോഗിയായ ചമ്പക്കര കുരുമ്പിക്കുളം ശിവരാമനെ പരിചരിക്കുന്ന ഭാര്യ വിജയമ്മയെയാണ് വീട്ടിലെത്തി ആദരിച്ചത്.
മണ്ഡലം പ്രസിഡന്റ് അഖിൽ പാലൂർ, നിയോജകമണ്ഡലം സെക്രട്ടറി നെൽസൺ നെടുങ്ങാടപ്പള്ളി, സുജിത്ത് കൂത്രപ്പള്ളി, മനു ഉമ്പിടി, വിഷ്ണു ചമ്പക്കര തുടങ്ങിയവർ പങ്കെടുത്തു.