മനുഷ്യച്ചങ്ങല തീര്‍ത്തു
1531712
Monday, March 10, 2025 7:23 AM IST
പെരുവ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം എന്ന കാമ്പയിന്റെ ഭാഗമായി പെരുവ കുടുബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മനുഷ്യചങ്ങല തീര്‍ത്തു. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ അണിചേര്‍ന്നു. തുടര്‍ന്നു നടന്ന സെമിനാറില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മാമ്മന്‍ പി. ചെറിയാന് രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനെക്കുറിച്ചും ആരോഗ്യ അനുബന്ധ സേവനങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
പഞ്ചായത്തംഗം ശില്പ ദാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ മേരികുട്ടി ലൂക്കാ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്. ഷാജി, പബ്ലിക് ഹെല്‍ത്ത് നഴ്സ് രതിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.