വനിതാദിനത്തില്‍ വനിതകളെ സഹായിച്ചും ആദരിച്ചും ഒരുമ പ്രവര്‍ത്തകര്‍
1531709
Monday, March 10, 2025 7:23 AM IST
ഞീഴൂര്‍: വനിതാദിനത്തില്‍ വനിതകളെ സഹായിച്ചും ആദരിച്ചും ഒരുമ പ്രവര്‍ത്തകര്‍. വനിതാ ദിനത്തോടനുബന്ധിച്ച് ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ വിവിധ പഞ്ചായത്തുകളില്‍ രോഗാവസ്ഥയില്‍ കഴിയുന്ന വനിതകളെ സന്ദര്‍ശിച്ചു സഹായങ്ങള്‍ വിതരണം ചെയ്തു. വിവിധ പഞ്ചായത്തുകളിലായി പത്തോളം വനിതകളെ പ്രവര്‍ത്തകര്‍ ആദരിച്ചു.
കുറവിലങ്ങാട് ദേവമാതാ കോളജില്‍നിന്ന് എംഎ ഇക്കണോമിക്സില്‍ റാങ്ക് നേടിയ അതുല്യ എസ്. നായരെയും ഒരുമ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് നേതൃത്വം നല്കി. ഭാരവാഹികളായ ഷാജി അഖില്‍ നിവാസ്, ജോയി മയിലംവേലി, എം.ടി. ഫിലിപ്പ്, രെജീഷ് കൊടിപ്പറമ്പില്‍, ശ്രുതി സന്തോഷ്, സിഞ്ച ഷാജി, നീതു മാത്യു, അശ്വതി എന്നിവര്‍ പങ്കെടുത്തു.