ഡോ.ടി.സി. ജോസഫ് തച്ചങ്കരി സ്മാരക പ്രഭാഷണ പരമ്പര ഇന്ന്
1531719
Monday, March 10, 2025 7:26 AM IST
ചങ്ങനാശേരി: രണ്ടാം റാവു സാഹിബ് ഡോ.ടി.സി. ജോസഫ് തച്ചങ്കരിയുടെ സ്മരണാര്‍ഥമുള്ള വാര്‍ഷിക പ്രഭാഷണ പരമ്പര 2025 ഇന്നു രാവിലെ 10.30ന് എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ നടക്കും. ഡല്‍ഹി സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് പ്രഫ. സഞ്ജയ് ചതുര്‍വേദി മുഖ്യപ്രഭാഷണം നടത്തും.
കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2021ലാണ് ടി.സി. ജോസഫ് തച്ചങ്കരിയുടെ സ്മരണാര്‍ഥമുള്ള സിമ്പോസിയം ആരംഭിച്ചത്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.