നടപ്പാലം നാടിനു സമർപ്പിച്ചു
1531708
Monday, March 10, 2025 7:23 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകളുമായി ബന്ധപ്പെട്ട വലിയ പുതുക്കരി - ഇട്ടിയേക്കാടൻകരി പാടശേഖരങ്ങളെ കൂട്ടിയിണക്കി നാട്ടു തോടിനു കുറുകെ തീർത്ത നടപ്പാലം നാടിനു സമർപ്പിച്ചു.
വള്ളത്തിലും തടിപ്പാലത്തിലൂടെയും മറുകര കടന്നിരുന്ന കർഷകരും പ്രദേശവാസികളും ഏറെക്കാലമായി സുരക്ഷിതമായ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു. 200 ഏക്കർ വരുന്ന പാടശേഖരത്തിലെ കർഷകർക്കും പത്തു കുടുംബങ്ങൾക്കുംവേണ്ടി 12 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.ഷൈല കുമാർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.