വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍: കേരള കോണ്‍ഗ്രസ് -എം ജനകീയ യാത്ര സംഘടിപ്പിക്കും
1531740
Tuesday, March 11, 2025 12:04 AM IST
കോട്ടയം: വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാശ്യപ്പെട്ടു മലയോര പഞ്ചായത്തുകളിലൂടെ കേരള കോണ്‍ഗ്രസ് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14,15 തീയതികളില്‍ ജനകീയ യാത്ര സംഘടിപ്പിക്കും.
പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ ഈ വിഷയം ഉന്നയിച്ചു ഡല്‍ഹിയില്‍ നടക്കുന്ന ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. ജീവനാണ് വലുത് - മനുഷ്യജീവന് എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ യാത്രയ്ക്കു 14നു 2.30നു പിണ്ണാക്കനാട് ജംഗ്ഷനില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി ജാഥാ ക്യാപ്റ്റനു പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 5.30നു പൂഞ്ഞാര്‍ ടൗണില്‍ ചേരുന്ന സമാപന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എയും 15നു രാവിലെ ഒന്പനു കൂട്ടിയ്ക്കലില്നിന്ന് ആരംഭിക്കുന്ന യാത്ര ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും വൈകുന്നേരം ആറിനു മടുക്കയില്‍ ചേരുന്ന സമാപന സമ്മേളനം പ്രമോദ് നാരായണന് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃ സ്വാഗതസംഘയോഗം പാര്‍ട്ടി വൈസ് ചെയര്മാന് തോമസ് ചാഴികാടന് ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിള്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, ജോസ് ടോം, ബേബി ഉഴുത്തുവാല്‍, വിജി എം. തോമസ്, ജോര്‍ജുകുട്ടി അഗസ്തി, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, സാജന് കുന്നത്ത്, ജോസഫ് ചാമക്കാല, സിറിയക് ചാഴികാടന് തുടങ്ങിയവർ പ്രസംഗിച്ചു.