നാരീശോഭ ആഘോഷ പരിപാടി ശ്രദ്ധേയമായി
1531711
Monday, March 10, 2025 7:23 AM IST
തലയോലപ്പറമ്പ്: തലയോലപറമ്പ് സെന്റ് ജോർജ് ഇടവക കേന്ദ്രമായി പ്രവർത്തിക്കുന്ന വിമൻ വെൽഫെയർ സർവീസിസിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു.നാരീശോഭയെന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ചലച്ചിത്രതാരം രാജിനി ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പറും മനശാസ്ത്ര വിദഗ്ധയുമായ പ്രഫ. ഡോ.റോസമ്മ ഫിലിപ് ക്ലാസ് നയിച്ചു.
വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, സിസ്റ്റർ ലിജിയ, ബേബി പുത്തൻപറമ്പിൽ, മോളി ആന്റണി, മേരി ജോൺ, ഗീത ആന്റണി, ഷൈനി ജോയ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ യോഗത്തിൽ ആദരിച്ചു.