വനിതകളെ ആദരിച്ചു
1531722
Monday, March 10, 2025 7:26 AM IST
നെത്തല്ലൂർ: സമക്ഷ ചങ്ങനാശേരി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വനിതാദിനത്തിൽ കാഴ്ചശക്തിയില്ലാത്ത മീനടം ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപിക സുധാ ഗോപി, ശാരീരിക പരിമിതികളുള്ള ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ക്ലാർക്ക് നജ്മ ഹുസൈൻ എന്നിവരെ ആദരിച്ചു.
നെത്തല്ലൂർ ഏകാത്മതാകേന്ദ്രത്തിൽ നടത്തിയ ചടങ്ങ് സമക്ഷ ജില്ലാ വൈസ് പ്രസിഡന്റ് വി.ആർ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബി. സതീഷ് അധ്യക്ഷത വഹിച്ചു. പി.എൻ. സജി, ഡി. സുലേഖ തുടങ്ങിയവർ പ്രസംഗിച്ചു.