ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം: മോൻസ്
1531706
Monday, March 10, 2025 7:23 AM IST
കടുത്തുരുത്തി: ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന ജനകീയ സമരം ഒത്തുതീര്‍പാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി കടുത്തുരുത്തിയില്‍ നടത്തിയ പ്രകടനവും പ്രതിഷേധ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് ഒഴുകയില്‍, തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലി, ജോണി അരീക്കാട്ടേല്‍, ഡോ.മേഴ്സി ജോണ്‍ മൂലക്കാട്ട്, ജോസ് വഞ്ചിപ്പുര, ജോര്‍ജ് ചെന്നേലി, തോമസ് മുണ്ടുവേലി, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.