ഇടശേരി പുരസ്കാരത്തിന് കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു
1531701
Monday, March 10, 2025 7:11 AM IST
ചങ്ങനാശേരി: കേരള അഡ്വക്കേറ്റ്സ് ക്ലാര്‍ക്ക്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ ഇടശേരി പുരസ്കാരത്തിന് കവിതാ സമാഹാരങ്ങള്‍ ക്ഷണിച്ചു.
2022, 23, 24 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അയയ്ക്കേണ്ടത്. പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും അയയ്ക്കാവുന്നതാണ്. കവിതാസമാഹാരങ്ങളുടെ മൂന്നു കോപ്പികള്‍ അയച്ചുതരേണ്ടതാണ്.
10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇതിനുപുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു കവിതാസമാഹാരത്തിന് 5001 രൂപ പ്രോത്സാഹനമായും നല്‍കും.
വി.കെ. രാജേന്ദ്രന് ജനറല്‍ സെക്രട്ടറി, കേരള അഡ്വക്കേറ്റ്സ് ക്ലാര്‍ക്ക്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി, കുറ്റിപ്പുറം പി.ഒ, മലപ്പുറം ജില്ല-679571, ഫോണ്‍: 9846661673 എന്ന വിലാസ ത്തിലാണ് രചനകള്‍ അയയ്ക്കേണ്ടത്.